ഒരു കാലത്തിന്റെയും ദേശത്തിന്റെയും

ഗൃഹാതുരമായ ഓര്‍മ്മക്കുറിപ്പുകള്‍

About The Book

അകവും പുറവും ചുട്ടുപൊള്ളിയപ്പോള്‍ ആമിന കടലാസില്‍ കുറിച്ചിട്ടത് സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമുള്ള കക്കാട്, കാരശ്ശേരി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമായിരുന്നു. ഒരദ്ധ്യാപകന്റെ വിവരക്കേടുക്കൊണ്ട് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ എഴുപതുകാരി ആമിന സ്വന്തം ഗ്രാമഭാഷയില്‍ പകര്‍ത്തിയ ‘കോന്തലക്കിസ്സകള്‍’ മടുപ്പില്ലാതെ നമുക്ക് വായിക്കാന്‍ സാധിക്കും.

ഈ കൃതിയില്‍ കാലഘട്ടത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമുണ്ട്.

നാടിന്റെ തുടിപ്പുണ്ട്. പ്രകൃതിയുണ്ട്. കൃഷിയുണ്ട്.

നമുക്ക് പരിചയമില്ലാത്ത പലതുമുണ്ട്.

ബി.എം. സുഹറ

Author

ആമിന പാറക്കൽ

ആറാം ക്ലാസിൽ സ്‌കൂൾ വിദ്യാഭ്യാസം നിർത്തേണ്ടി വന്ന നാട്ടിൻ പുറത്തുകാരിയായ ഒരു സാധാരണ വീട്ടമ്മ ഇരുപത്തി മൂന്ന് വർഷം കൊണ്ട് ആറ് ഡയറികളിൽ കുത്തി കുറിച്ചു നിറച്ചു വച്ച ചിതലരിക്കാത്ത മനോഹരമായ ഓർമ്മകളുടെ പവിഴ ചെപ്പ് ആഗസ്റ്റ് 15, 2024 ന് മാന്യ വായനക്കാർക്ക് വേണ്ടി തുറക്കുകയാണ്.

Our Team

എഴുത്തുകാരി: ആമിന പാറക്കൽ 
പ്രസാധനം: മാതൃഭൂമി ബുക്ക്സ്
അവതാരിക: ബി.എം സുഹ്റ 
ചിത്രങ്ങൾ: ജാഫർ അലി പാറക്കൽ 

LET'S GET YOUR BOOK TODAY