Words From Our Readers
ഒരുപാട് നാളിന് ശേഷം ഞാനൊരു കാമ്പുള്ള പുസ്തകം വായിച്ചു. വായനയെ തിരിച്ചു പിടിക്കാനുള്ള എന്റെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടുന്നതിന്റെ സങ്കടം അനുഭവപ്പെടുന്നതിനിടയിലാണ് കയ്യിൽ നിന്ന് നിലത്ത് വെക്കാൻ തോന്നാതെ സന്തോഷവും സങ്കടവും അഭിമാനവും അത്ഭുതവും തോന്നിപ്പിച്ച വായനയായി ഈ പുസ്തകം എന്നെ വിസ്മയിപ്പിച്ചത്.
ഈ കിതാബിനകത്ത് ഉമ്മച്ചി ഒരുപാട് അതൃപ്പങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.... കടുപ്പമേറിയ അനുഭവങ്ങളുണ്ട്, സന്തോഷത്തിന്റെ മധുരമുണ്ട്, ആ കാലെത്ത് സാധാരണക്കാർ അനുഭവിച്ചുതീർത്ത സങ്കടങ്ങളുടെ പെരുമഴയുണ്ട്, നഷ്ടങ്ങളുടെ നൊമ്പരമുണ്ട്, സ്നേഹത്തിന്റെ പാൽ പുഞ്ചിരിയുണ്ട്... അങ്ങനെ എല്ലാം ഒളിപ്പിച്ചു വെച്ച നല്ല മൊഞ്ചുള്ളൊരു കിത്താബ്..
നല്ല എഴുത്തിലൂടെ എങ്ങിനെ സമൂഹത്തിലെ എല്ലാ വിഭാഗവുമായും സംവദിക്കാൻ കഴിയുമെന്നതിന്റെ ആമിന പാറക്കലിന്റെ വേറിട്ട ശൈലിയെ പറയാതെ വയ്യ.
കോന്തലക്കിസ്സ മലയാള സാഹിത്യത്തിന് നവ്യാനുഭൂതി പകരും.
കൂടെ മലബാറിന്റെ തൻമയത്വം ലോകത്തിന് പരിചയപ്പെടുത്തുന്നതുമാവും.
കക്കാട് ഇനി പഴയ കക്കാടല്ല...
ആമിന പാറക്കൽ എന്ന വീട്ടമ്മ ഇനി സാധാരണ വീട്ടമ്മയുമല്ല...
ചാവും, ചിതയും, ജരാനരാ ദുഃഖവുമില്ലാത്ത ബാല്യകാലസ്മരണകളുടെ കെട്ടഴിഞ്ഞുവീണ “കോന്തല കിസ്സകൾ” എന്ന തന്റെ ഓർമ്മകുറിപ്പിലൂടെ നാടിനും നാട്ടുകാരിക്കും ഇന്ന് പുതിയ മുഖം കൈവന്നിരിക്കുന്നു.
ഓർമകളുടെ കരി കൊണ്ടെഴുതിയ ഒരു ചരിത്രകഥനം.
മറിച്ചു വായിച്ച ഒറ്റത്താളിന്റെ വായന തന്നെ കണ്ണ് നനയിച്ചു.
കുട്ടിക്കാലത്തെ ഉമ്മാനോടൊപ്പമുള്ള പായേരത്തിന്റെ നാളുകളിലേക്ക് അത് കൊണ്ടുപോയി.
അനുഭൂതിയുടെ വിനിമയം സാധ്യമാകുമ്പോഴാണ് ഒരു പുസ്തകം സാഹിത്യ കൃതിയാകുന്നത്.
സാഹിത്യത്തിന്റെ കാതലാണ് അനുഭൂതി തലം.
വായനക്കാരന് സ്വാഭാവികമായ അനുഭൂതി പ്രദാനം ചെയ്യുന്നതിൽ ആമിന പാറക്കലിന്റെ കോന്തലക്കിസ്സ വിജയിച്ചിരിക്കുന്നു.
ആമിന പാറക്കലെന്ന ആറാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ഒരു നാട്ടിൻപ്പുറത്തുകാരി 2001 മുതൽ 5 ഡയറികളിലായി കുറിച്ചിട്ട "പെണ്ണിന്റെ പെണ്ണെഴുത്തുകളാണ് " കോന്തലക്കിസ്സകൾ.
കോന്തലക്കെട്ടഴിച്ച് കിസ്സ പറഞ്ഞു തുടങ്ങിയാൽ അതിങ്ങനെ മനോഹരമായി ഒഴുകി തുടങ്ങും,വെള്ളരിമലയിൽ നിന്ന് ഒഴുകിയെത്തുന്ന ഇരുവഴിഞ്ഞിയെപ്പോലെ.
ഒറ്റ ഇരിപ്പിൽ വായിച്ച് തീർത്ത പുസ്തകളുടെ കൂട്ടത്തിൽ ആമിന പാറക്കൽ എന്ന പ്രിയപ്പെട്ട ഉമ്മയുടെ കോന്തല കിസ്സകൾ എന്ന പുസ്തകവും സ്ഥാനം പിടിച്ചിരിക്കുന്നു.
മലയാള സാഹിത്യചരിത്രത്തിൽ തന്നെ അത്യപൂർവ്വങ്ങളിൽ ഒന്നായി മാറും ഈ പുസ്തകം എന്നതിൽ സംശയമില്ല.
സ്വന്തം കാഴ്ചവട്ടത്ത് ഉറങ്ങിക്കിടക്കുന്ന കഥകൾ നാം അറിയാതെ പോകരുത് എന്ന ഓർമപ്പെടുത്തലായി ഈ കൃതി വായനക്കാരിൽ ശക്തമായ സ്വാധീനം ചെലുത്തും. വറുതിയുടെ കാലങ്ങളിൽ ഒരു നാടും ജനതയും എങ്ങനെയാണ് അതിജീവനത്തിന്റെ പാഠങ്ങൾ നെയ്തെടുത്തതെന്ന് ഇതിൽ നമുക്ക് നേരിട്ട് അറിയാൻ കഴിയും.
LET'S GET YOUR BOOK TODAY